Share this Article
ഇനി മെസ്സിയില്ലാത്ത അർജന്റീന, അടുത്തയാഴ്ചയിലെ മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് സ്കലോണി
വെബ് ടീം
1 hours 4 Minutes Ago
1 min read
argentina

റൊസാരിയോ: ഈ മാസം നടക്കാനിരിക്കുന്ന സൗഹൃദമത്സരങ്ങൾക്കായുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. 28 അംഗ സ്‌ക്വാഡിനെയാണ് പരിശീലകൻ ലയണൽ സ്‌കലോണി പ്രഖ്യാപിച്ചത്. സൂപ്പർ താരം ലയണൽ മെസ്സി വിരമിച്ചതിന് ശേഷമുള്ള ആദ്യ ടീം പ്രഖ്യാപനമാണിത്.

നിക്കോ പാസ്, ഹൂലിയൻ അൽവാരസ്, ഫ്രാങ്കോ മസ്റ്റന്റുവോനോ, എൻസോ ഫെർണാണ്ടസ്, വാലന്റൈൻ ബാർകോ എന്നിയുവതാരങ്ങൾ ടീമിലിടം പിടിച്ചിട്ടുണ്ട്.. ലയണൽ മെസ്സിയില്ലാത്ത ടീമിൽ നിക്കോ പാസ് വലതുവിങ്ങിൽ കളിക്കാനാണ് സാധ്യത. മെസ്സിയുടെ പത്താം നമ്പർ നിക്കോ പാസ് അണിയുമെന്നും വിവരമുണ്ട്. മെസ്സിയില്ലാത്ത ടീമിനെ എങ്ങനെ സജ്ജമാക്കുമെന്ന കാത്തിരിപ്പിൽ കൂടിയാണ് ആരാധകർ.യുറഗ്വായ്, കോസ്റ്റാറിക്ക ടീമുകൾക്കെതിരേയാണ് അർജന്റീനയുടെ മത്സരങ്ങൾ. നവംബർ 13,17 തീയതികളിലാണ് മത്സരങ്ങൾ.

ബെനിനെതിരേയാണ് മെസ്സി അർജന്റീനയ്ക്കായുള്ള അവസാനമത്സരം കളിച്ചത്. മത്സരത്തിൽ ഗോളും അസിസ്റ്റുകളുമായി തിളങ്ങുകയും ചെയ്തു. ബെനിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന പരാജയപ്പെടുത്തിയത്. മെസ്സി ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി നിറഞ്ഞുകളിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories