Share this Article
News Malayalam 24x7
സ്കൂൾ കായികമേള അത്‌ലറ്റിക്‌സ് കിരീടം മലപ്പുറത്തിന്; തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്മാര്‍
വെബ് ടീം
posted on 11-11-2024
1 min read
athletics

കൊച്ചി:സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍  അത്‌ലറ്റിക്‌സില്‍ മലപ്പുറം ചാമ്പ്യന്മാര്‍.നാല് ഫൈനല്‍ ബാക്കി നില്‍ക്കെ മലപ്പുറത്തിന്  233 പോയിന്റായി.ഇതാദ്യമായാണ് മലപ്പുറം അത്‌ലറ്റിക്‌സില്‍ കിരീടം നേടുന്നത്.  189 പോയിന്റുമായി പാലക്കാട് ആണ് രണ്ടാമത്. അവശേഷിക്കുന്ന മത്സരങ്ങളില്‍ ഒന്നാമത് എത്തിയാലും പാലക്കാടിന് കിരീടം നേടാന്‍ കഴിയില്ല.

തിരുവനന്തപുരം ആണ് ഓവറോള്‍ ചാമ്പ്യന്മാര്‍. 1935 പോയിന്റുമായാണ് തിരുവന്തപുരം ഓവറോള്‍ ചാമ്പ്യന്‍മാരായത്. 848 പോയിന്റുമായി തൃശൂരും 803 പോയിന്റുമായി മലപ്പുറവുമാണ് മൂന്നാമത്.

സ്‌കൂള്‍ വിഭാഗത്തില്‍ മലപ്പുറം കടകശ്ശേരി ഐഡിയല്‍ സ്‌കൂളാണ് ഒന്നാമത്. നാവാമുകുന്ദ എച്ച്എസ്എസ് തിരുനാവായ ആണ് രണ്ടാമത്. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ തവണ പാലക്കാടിനായിരുന്നു അത്‌ലറ്റ്ക്‌സില്‍ കിരീട നേട്ടം. മലപ്പുറം രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. കായികമേള ഇന്ന് സമാപിക്കും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories