Share this Article
KERALAVISION TELEVISION AWARDS 2025
ഇന്ത്യ ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റിന് ഇന്നുതുടക്കം
cricket

ഇന്ത്യ ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റിന് ഇന്നുതുടക്കം. രാവിലെ ഒന്‍പതര മുതല്‍ പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഒരു ജയത്തോടെ കിവീസ് മുന്നിലാണ്. ആദ്യ ടെസ്റ്റ് പരാജയപ്പെട്ട ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകാതിരിക്കാന്‍ ജയിക്കേണ്ടതുണ്ട്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുവാന്‍ ഇനിയുള്ള മത്സരങ്ങള്‍ ആതിഥേയര്‍ക്ക് നിര്‍ണായകമാണ്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ കെഎല്‍ രാഹുലിന് പകരം ശുഭ്മാന്‍ ഗില്ലിനെ ഉള്‍പ്പെടുത്തിയേക്കും. വിരാട് കോഹ്ലി, സര്‍ഫറാസ് ഖാന്‍ തുടങ്ങിയ താരങ്ങളും ടീമിന്  കരുത്താകും. മറുവശത്ത് കിവീസ് ടീമില്‍ കെയിന്‍ വില്യംസണ്‍ പരിക്ക് മൂലം രണ്ടാം ടെസ്റ്റ് കളിക്കില്ല. പരമ്പര തേടാനുറച്ച് ടോം ലാതവും സംഘവും ഇറങ്ങുമ്പോള്‍ രചിന്‍ രവീന്ദ്ര ഉള്‍പ്പെടെയുള്ള താരങ്ങളാണ് പ്രതീക്ഷ നല്‍കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories