Share this Article
Union Budget
കോകോ ഗൗഫിന് ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം
വെബ് ടീം
posted on 07-06-2025
1 min read
COCO GAUFF ROLAND-GARROS CHAMPION

പാരീസ്:  ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം അമേരിക്കയുടെ കോകോ ഗൗഫിന്.ഫൈനലിൽ ബെലാറൂസിന്റെ ലോക ഒന്നാം സീഡ് അറീന സബലെങ്കവയെ തോൽപിച്ചു.ആദ്യ സെറ്റിൽ തോൽവി നേരിട്ട ശേഷമാണ് കോകോയുടെ കിരീട വിജയം. കോകോയുടെ ആദ്യ ഫ്രഞ്ച് ഓപ്പൺ നേട്ടമാണിത്.

തന്റെ രണ്ടാമത്തെ ഗ്രാന്‍ഡ്സ്ലാം കിരീടമാണ് കൊക്കോ ഗോഫ് നേടിയത്.രണ്ട് മണിക്കൂറും 38 മിനിറ്റും നീണ്ടുനിന്ന ആവേശകരമായ മത്സരത്തില്‍ 6-7 (5/7), 62, 64 എന്ന സ്‌കോറിനാണ് യുഎസ് താരത്തിന്റെ നേട്ടം. 22 വയസ്സു തികയും മുന്‍പേ രണ്ട് ഗ്രാന്‍ഡ്‌സ്‌ലാം സിംഗിള്‍ വിജയിക്കുന്ന രണ്ടാമത്തെ വനിതാ താരമാണ് കൊക്കോ ഗോഫ്. യുഎസിന്റെ തന്നെ ഇതിഹാസ താരം സെറീന വില്യംസാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories