Share this Article
News Malayalam 24x7
കെ സി എല്‍ രണ്ടാം സീസണ്‍;ആദ്യ വിജയവുമായി ട്രിവാൺഡ്രം റോയൽസ്
cricket

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൺഡ്രം റോയൽസ്.നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിനാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസ് ഒരോവർ ബാക്കി നിൽക്കെയാണ് ലക്ഷ്യത്തിലെത്തിയത്. അർദ്ധ സെഞ്ച്വറിയുമായി റിയ ബഷീറാണ് റോയൽസിന് വിജയമൊരുക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories