Share this Article
News Malayalam 24x7
ഇന്ത്യക്ക് വിജയത്തുടക്കം; UAEയ്ക്കെതിരെ 4.3 ഓവറില്‍ കളി തീര്‍ത്ത് ഇന്ത്യ
വെബ് ടീം
posted on 10-09-2025
1 min read
asia cup

ദുബായ്: ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയത്തുടക്കം. ആതിഥേയരായ യുഎഇയെ 9വിക്കറ്റിന് തോല്പിച്ചു.വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വെറും 4.3 ഓവറില്‍ മറികടന്നു. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്.16 പന്തില്‍നിന്ന് 30 എടുത്ത അഭിഷേക് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. മൂന്ന് സിക്‌സറുകളും രണ്ട് ഫോറുകളും അടങ്ങിയതായിരുന്നു അഭിഷേകിന്റെ ഇന്നിങ്‌സ്. ഹൈദര്‍ അലിക്കാണ് വിക്കറ്റ്. ഒമ്പത് പന്തില്‍നിന്ന് 20 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും രണ്ട് പന്തില്‍നിന്ന് ഏഴ് റണ്‍സുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പുറത്താകാതെ നിന്നു. മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി പ്ലേയിങ് ഇലവനില്‍ ഇടംനേടിയിരുന്നു.നേരത്തെ ടോസ് നേടിയ ഇന്ത്യ യുഎഇയെ ബാറ്റിംഗിനയച്ച്   13.1 ഓവര്‍ പിന്നിട്ടപ്പോഴേക്കും 57റൺസിന്‌  ആതിഥേയരുടെ എല്ലാ ബാറ്റര്‍മാരേയും കരകയറ്റി. കുല്‍ദീപ് യാദവ് നാലും ശിവം ദുബെ മൂന്നും വിക്കറ്റുകള്‍ സ്വന്തമാക്കി. ബുംറ, വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോവിക്കറ്റുകളും നേടി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories