ഏഷ്യ കപ്പ് ക്രിക്കറ്റ് ട്വൻ്റി ട്വൻ്റി ടൂർണമെൻ്റിലെ സൂപ്പര്‍ ഫോറിൽ ഇന്ന് പാകിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടും. ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്. ആദ്യ മത്സരങ്ങളില്‍ ശ്രീലങ്ക ബംഗ്ലാദേശിനോടും പാകിസ്ഥാന്‍ ഇന്ത്യയോടും തോറ്റിരുന്നു. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ പോലും പാകിസ്ഥാന് ശ്രീലങ്കയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ഫൈനലില്‍ എത്തുക. രാത്രി എട്ട് മണിക്കാണ് മത്സരം.