Share this Article
News Malayalam 24x7
ഏഷ്യാകപ്പ്: യുഎഇ ടീമിൽ മലയാളി താരം അലിഷാൻ ഷറഫുവും
വെബ് ടീം
posted on 04-09-2025
1 min read
alishan

ദുബായ്: ഏഷ്യാകപ്പ് മത്സരങ്ങൾക്കുള്ള യുഎഇ ടീമിൽ  മലയാളിതാരം അലിഷാൻ ഷറഫുവും ഇടം നേടി.കണ്ണൂർ സ്വദേശിയാണ് 22 കാരനായ അലിഷാൻ. ഓൾറൗണ്ടറായ താരം നേരത്തേ യുഎഇ അണ്ടർ 19 ടീമിന്റെ ക്യാപ്റ്റനായിരുന്നു. 17 അംഗ ടീമിൽ അലിഷാൻ ഉൾപ്പെടെ ഏഴ് ഇന്ത്യക്കാരുണ്ട്.

ഈമാസം പത്തിന് ഇന്ത്യക്ക് എതിരായാണ് യുഎഇയുടെ ആദ്യമത്സരം. ഇന്ത്യക്ക് വേണ്ടി സഞ്ജു സാംസണും യുഎഇക്ക് വേണ്ടി അലിഷാനും കളത്തിലിറങ്ങിയാൽ രണ്ട് മലയാളികൾ ഏഷ്യാകപ്പിന്റെ കളത്തിലുണ്ടാകും എന്നതാണ് പ്രത്യേകത.2020 മുതൽ യുഎഇ അണ്ടർ 19 താരമാണ് അലിഷാൻ ഷറഫു. 2022 ൽ യുഎഇ അണ്ടർ 19 ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു. യുഎഇക്ക് വേണ്ടി അയർലന്റിനെതിരെ ഏകദിന മത്സരങ്ങളും ഇറാനെതിരെ ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories