ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ആരംഭിക്കും. ഇരു ടീമുകളും ഓരോ മത്സരം ജയിച്ചുനില്‍ക്കുന്നതിനാല്‍ ലോര്‍ഡ്‌സില്‍ ഇന്ന് മുതല്‍ മത്സരം കടുക്കുമെന്നുറപ്പ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബാറ്റിംഗിനെ പിന്തുണയ്ക്കുന്ന ഗ്രൗണ്ടുകളായിരുന്നുവെങ്കില്‍ ലോര്‍ഡ്‌സില്‍ പോസിനെ പിന്തുണയ്ക്കുന്ന പിച്ചാണ് കാത്തിരിക്കുന്നത്. അതിനാല്‍ ഇരുടീമുകളും തങ്ങളുടെ താര പേസര്‍മാരെ ടീമില്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറയും ഇംഗ്ലണ്ട് ടീമില്‍ ജോഫ്ര ആര്‍ച്ചറും തിരിച്ചെത്തി. വൈകീട്ട് മൂന്നരയ്ക്കാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗിലും ബോളിംഗിലും ഒരോ പോലെ മികവ് പുലര്‍ത്തിയതിന്റെ ആത്മവിശ്വാസത്തില്‍ കൂടിയാണ് ഇന്ത്യ ഇറങ്ങുന്നത്.