Share this Article
News Malayalam 24x7
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം
വെബ് ടീം
posted on 06-06-2023
1 min read
French Open Tennis ; Today will Start Quarter Finals

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. പുരുഷ സിംഗിള്‍സില്‍ നൊവാക് ജോക്കോവിച്, കാര്‍ലോസ് അല്‍ക്കാരസ്, സ്റ്റെഫാനോസ് സിറ്റ്‌സിപാസ് എന്നിവര്‍ സെമി ലക്ഷ്യമിട്ടിറങ്ങും.

മൂന്നാം സീഡായ ജോക്കോവിചിന് റഷ്യയുടെ കാരെന്‍ ഖചനോവ് ആണ് എതിരാളി. ജുവാന്‍ പാബ്ലോ വരില്ലസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജോക്കോവിചിന്റെ ക്വാര്‍ട്ടര്‍ പ്രവേശം.

ഒന്നാം സീഡ് കാര്‍ലോസ് അല്‍ക്കാരസ് ക്വാര്‍ട്ടറില്‍ അഞ്ചാം സീഡായ സിറ്റ്‌സിപാസസിനെ നേരിടും



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories