Share this Article
News Malayalam 24x7
പാകിസ്താനെയും തകർത്തു; അഞ്ചും ജയിച്ച് ഇന്ത്യ സെമിയിൽ
വെബ് ടീം
posted on 14-09-2024
1 min read
INDIA BEAT PAKISTHAN

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയില്‍ പാകിസ്താനെതിര നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പാകിസ്താനെ കീഴടക്കിയത്. 13, 19 മിനുറ്റുകളില്‍ ഹർമൻപ്രീത് സിങ്ങാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. ഹനാൻ ഷാഹിദാണ് എട്ടാം മിനുറ്റില്‍ പാകിസ്താന്റെ ഏക ഗോള്‍ നേടിയത്.

ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശനം. പരാജയം രുചിക്കാതെ അവസാന നാലിലെത്തിയ ഏക ടീമും ഇന്ത്യയാണ്.ആദ്യ മത്സരത്തില്‍ ചൈനയെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു തകർത്തത്. ശേഷം ജപ്പാനെ 5-1 എന്ന സ്കോറില്‍ കീഴടക്കി.

മലേഷ്യക്കെതിരെയായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വിജയം. ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്കായിരുന്നു ജയം. കൊറിയയെ 3-1നും പരാജയപ്പെടുത്തിയായിരുന്നു പാകിസ്താനെതിരെ ഇറങ്ങിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories