Share this Article
News Malayalam 24x7
നാളത്തെ ഹോം മത്സരം നടക്കുമോ? കലൂർ സ്റ്റേഡിയത്തിലെ ബ്ലാസ്റ്റേഴ്സ് ഓഫിസ് പൂട്ടി, പ്രതിനിധികളെ പുറത്താക്കി ജിസിഡിഎ
വെബ് ടീം
8 hours 28 Minutes Ago
1 min read
isl

കൊച്ചി: ഐഎസ്എല്ലിലെ  ആദ്യ ഹോം മത്സരത്തിനായി കൊച്ചിയിലെത്തിയ കേരള ബ്ലാസ്റ്റേഴ്സ് പ്രതിസന്ധിയിൽ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വാർത്താസമ്മേളനം നടത്താൻ എത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളെയും, റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും ഇറക്കിവിട്ട ജിസിഡിഎ പിന്നാലെ സ്റ്റേഡിയത്തിലുള്ള ബ്ലാസ്റ്റേഴ്സിന്റെ ഓഫിസും പൂട്ടിയതായി റിപ്പോർട്ട് . മത്സരത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഓഫിസിലുണ്ടായിരുന്ന ബ്ലാസ്റ്റേഴ്സിന്റെയും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെയും (എഐഎഫ്എഫ്) അധികൃതരെയാണ് ജിസിഡിഎ പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് പുറത്താക്കിയത്. ഇതിനു ശേഷം ഓഫിസ് മുറി പൂട്ടുകയും ചെയ്തു.ലോകകപ്പ് കളിച്ചില്ല, മാനസികമായി തകർന്നു, എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ ബംഗ്ലദേശ് താരങ്ങൾ: ആഞ്ഞടിച്ച് പരിശീലകൻ

കൊച്ചിയിലെ ആദ്യ ഹോം മത്സരം ഞായറാഴ്ച നടക്കാനിരിക്കെ സ്റ്റേഡിയത്തിന് വാടക ഇനത്തിൽ നൽകുന്ന തുക കൂട്ടണമെന്നു ജിസിഡിഎ എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടിരുന്നു. ഈ സീസണിൽ ഒരു മത്സരത്തിന് രണ്ടു ലക്ഷം രൂപ മതിയെന്നായിരുന്നു ജിസിഡിഎ നേരത്തേ പറഞ്ഞിരുന്നത്. ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രന്‍ പിള്ളയാണ് പ്രഖ്യാപനംനടത്തിയത്. എന്നാൽ അവസാനനിമിഷം, 4.20 ലക്ഷം രൂപ ഒരു മത്സരത്തിനു വേണമെന്ന് ജിസിഡിഎ ആവശ്യപ്പെടുകയായിരുന്നു. ഇത്രയും തുക നൽകാനാവില്ലെന്ന് ബ്ലാസ്റ്റേഴ്സ് നിലപാടെടുത്തതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories