മുംബൈ: വെടിനിർത്തൽ ധാരണയായതോടെ ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കാൻ ബിസിസിഐ തീരുമാനിച്ചതായി റിപ്പോർട്ട്. മേയ് 15നോ 16നോ മത്സരങ്ങൾ പുനരാരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നതെന്നാണ് വിവരം. ഇന്ത‍്യ പാക് സംഘർഷം രൂക്ഷമായ സാഹചര‍്യത്തിൽ പാതിവഴിയിൽ ഉപേക്ഷിച്ച പഞ്ചാബ് ഡൽഹി മത്സരം വീണ്ടും നടത്താനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ ധരംശാല ഒഴികെയുള്ള വേദികളിലാണ് മത്സരങ്ങൾ നടത്താൻ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. സംഘർഷത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങളോട് തിരിച്ചെത്താനും നിർദേശം നൽകിയിട്ടുണ്ട്. 60ഓളം വിദേശ താരങ്ങളാണ് ഐപിഎല്ലിൽ കളിക്കുന്നത്. നിലവിൽ 17 മത്സരങ്ങൾ കൂടിയാണ് ഐപിഎല്ലിൽ പൂർത്തിയാവാനുള്ളത് 57 മത്സരങ്ങൾ ഇതുവരെ പൂർത്തിയായി.