ഐപിഎലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. പോയിന്റ് ടേബിളില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ഇരുടീമുകളും. പ്ലേ ഓഫില്‍ നിന്ന് പുറത്തായതിനാല്‍ ആശ്വസജയം എന്ന ലക്ഷ്യവുമായാണ് ടീമുകള്‍ ഇറങ്ങുന്നത്. ഐപിഎല്‍ പുനരാരംഭിച്ച ശേഷമുള്ള ചെന്നൈയുടെ ആദ്യമത്സരമാണിത്. രാജസ്ഥാന്‍ റോയല്‍സാകട്ടെ ഞായറാഴ്ച നടന്ന ഡബിള്‍ ഹെഡറില്‍ പഞ്ചാബിനോട് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇരുടീമുകള്‍ക്കും ആറു പോയിന്റ് വീതമാണ് നിലവിലുള്ളത്.