Share this Article
News Malayalam 24x7
വിരമിക്കല്‍ പ്രഖ്യാപിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്
Wrestler Vinesh Phogat announced her retirement

പാരീസ് ഒളിംപിക്സില്‍ അയോഗ്യതയ്ക്ക് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഗുസ്തിയോട് വിടപറയുന്നു എന്ന് എക്സില്‍ കുറിച്ചാണ് താരത്തിന്റെ നിര്‍ണായക പ്രഖ്യാപനം. അതേസമയം ഗുസ്തി ഫൈനലിലെ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ കായിക കോടതിയുടെ വിധി ഇന്നുണ്ടാകും. 

താന്‍ ഗുസ്തിയോട് വിടപറയുന്നു, ഇനി മത്സരിക്കാനുള്ള കരുത്തില്ല, എനിക്കെതിരായ മത്സരത്തില്‍ ഗുസ്തി ജയിച്ചു, താന്‍ പരാജയപ്പെട്ടു-എന്ന കുറിപ്പോടെയായിരുന്നു വിനേഷ് ഫോഗട്ടിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. പാരീസ് ഒളിംപിക്‌സ് ഗുസ്തിയില്‍ അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയാണ് താരത്തിന്റെ പ്രഖ്യാപനം.

ഗുസ്തിയില്‍ 50 കിലോ വിഭാഗം ഫൈനല്‍ മത്സരത്തിന് തയ്യാറാകുന്നതിന് ഇടെയാണ് ഭാരം തിരിച്ചടിയായത്. അമിതഭാരം കുറക്കാന്‍ വേണ്ടിയുള്ള പരിശ്രമങ്ങളില്‍ ശരീരത്തില്‍ സംഭവിച്ച നിര്‍ജലീകരണത്തെ തുടര്‍ന്ന് താരം ആശുപത്രിയിലായിരുന്നു.

അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിനേഷിനെ പിന്തുണച്ചും ആശ്വസിപ്പിച്ചും രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. അതേസമയം വിനേഷിന്റെ അയോഗ്യതയില്‍ ഗൂഢാലോചന നടന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 

   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories