Share this Article
News Malayalam 24x7
കോമണ്‍വെല്‍ത്ത് ഗെയിംസ്; ജൂഡോയിൽ അസ്മിത ഡേയ്ക്ക് സ്വർണം
 Asmita Dey Scripts History With India's First Judo Gold

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജൂഡോയില്‍ വനിതകളുടെ 48കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ അസ്മിത ഡേയ്ക്ക് സ്വര്‍ണം. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടമാണ് അസ്മിത സ്വന്തമാക്കിയത്. ഇതിന് പിന്നാലെ നടന്ന പുരുഷന്‍മാരുടെ 60 കിലോഗ്രാമിലും ഇന്ത്യ സ്വര്‍ണം നേടി. ഓസ്ട്രേലിയയുടെ ജോഷ്വാ കാറ്റ്സിനെ തോല്‍പ്പിച്ച് ഹര്‍ഷ് സിങ്ങാണ് സ്വര്‍ണം നേടിയത്.

ഗെയിംസില്‍ ഇന്ത്യയുടെ ജൂഡോ താരം യാമിനി മൗര്യ വെള്ളി മെഡല്‍ നേടി.വനിതകളുടെ 57 കിലോഗ്രാം വിഭാഗം ഫൈനലിലാണ്  യാമിനി വെള്ളി മെഡല്‍ സ്വന്തമാക്കിയത്.  അേതേസമയം പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര വെള്ളിമെഡല്‍ നേടി. 85.83 മീറ്റര്‍ എറിഞ്ഞ നീരജിന്റെ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണിത്. മത്സരത്തില്‍ ശ്രീലങ്കന്‍ താരം റുമേഷ് പതിരഗെയാണ് സ്വര്‍ണംനേടിയത്. ഇതേ മത്സരത്തില്‍ ഇന്ത്യയുടെ യുവതാരം യശ്വീര്‍ സിങ് വെങ്കല മെഡല്‍ സ്വന്തമാക്കി. ഫൈനലില്‍ പങ്കെടുത്ത മറ്റൊരു ഇന്ത്യന്‍താരം രോഹിത് യാദവ് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories