Share this Article
News Malayalam 24x7
ഇടിക്കൂട്ടിൽ ഇന്ത്യയുടെ സ്വർണമഴ; സാക്ഷി ചൗധരിയ്ക്കും പ്രിയയ്ക്കും സ്വർണം
വെബ് ടീം
posted on 01-08-2026
1 min read
boxing gold

ഗ്ലാസ്‌ഗോ:കോമൺ വെൽത്ത് ഗെയിംസിൽ ഇടിക്കൂട്ടിൽ നിന്നും ഇന്ത്യയ്ക്ക് വീണ്ടും സ്വർണ്ണമെഡലുകൾ. വനിതകളുടെ 51 കിലോഗ്രാം, 60 കിലോഗ്രാം വിഭാഗങ്ങളിൽ ഇന്ത്യ സ്വർണം നേടി. 51 കിലോഗ്രാം വിഭാഗത്തിൽ സാക്ഷി ചൗധരിയും 60 കിലോഗ്രാം വിഭാഗത്തിൽ പ്രിയ ഗൻഗാസുമാണ് സ്വർണം നേടിയത്.

കനേഡിയൻ താരം മേരി ബത്തോളിനെ കീഴടക്കിയാണ് പ്രിയ സ്വർണം നേടിയത്. 4-1 നാണ് പ്രിയയുടെ ജയം. 51 കിലോഗ്രാം വിഭാഗത്തിൽ സാക്ഷി ചൗധരിയുടെ ജയം ആധികാരികമായിരുന്നു. 5-0നാണ് സാക്ഷി ഇംഗ്ലണ്ടിന്റെ റൂബി വൈറ്റിനെ കീഴടക്കിയത്. വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാർ, 57 കിലോഗ്രാം വിഭാഗത്തിൽ ജയ്‌സ്മിൻ ലംബോറിയ എന്നിവർ സ്വർണം നേടിയതിന് പിന്നാലെയാണ് വീണ്ടും ബോക്സിങ് റിങ്ങിൽ ഇന്ത്യൻ താരങ്ങൾ മെഡൽ നേടുന്നത്. ബോക്സിങ്ങിലെ അഞ്ച് ഫൈനലുകളിൽ നാല് സ്വർണവും ഒരു വെള്ളിയുമാണ് ഇതുവരെ ഇന്ത്യ നേടിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories