Share this Article
News Malayalam 24x7
2026 കോമണ്‍വെല്‍ത്ത് ഗെയിംസ് സമാപിച്ചു
2026 Commonwealth Games Draw to a Close in Glasgow

2026 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് സമാപിച്ചു. ലണ്ടനിലെ ഗ്ലാസ്‌ഗോയില്‍ നടന്ന ഗെയിംസില്‍ 39 മെഡലുകളുമായി ഇന്ത്യ മെഡല്‍ പട്ടികയില്‍ നാലാമതെത്തി. 13 സ്വര്‍ണവും 17 വെള്ളിയും 9 വെങ്കലവും അടങ്ങുന്നതാണ് ഇന്ത്യയുടെ മെഡല്‍നേട്ടം. 171 മെഡലുകളുമായി ഓസ്‌ട്രേലിയയാണ് മെഡല്‍പട്ടികയില്‍ ഒന്നാമത്. 110 മെഡലുകള്‍ നേടിയ ഇംഗ്ലണ്ട് രണ്ടാം സ്ഥാനവും, 62 മെഡലുകള്‍ നേടിയ കാനഡ മൂന്നാം സ്ഥാനവും കരസ്ഥാമാക്കി. സ്വര്‍ണ മെഡല്‍ ജേതാവായ ബോക്‌സര്‍ ജാസ്മിന്‍ ലംബോറിയയാണ് സമാപനച്ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്തിയത്. ഗ്ലാസ്‌ഗോയിലെ സമാപചനച്ചടങ്ങില്‍ അടുത്ത ഗെയിംസിനായുള്ള ബാറ്റണ്‍ ഇന്ത്യയ്ക്ക് കൈമാറി. 2030-ല്‍ ഗുജറാത്തിലെ അഹമ്മദാബാദിലാണ് അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നൂറാംവാര്‍ഷികത്തിലാണ് അഹമ്മദാബാദ് വേദിയാകുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories