ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബോളിംഗ് താരം രവിചന്ദ്ര അശ്വിന്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഒരു ഐപിഎല്‍ ക്രിക്കറ്റ് കളിക്കാരന്‍ എന്ന നിലയില്‍ എന്റെ സമയം ഇന്ന് അവസാനിക്കുകയാണ്, പക്ഷേ വിവിധ ലീഗുകളിലൂടെ കളിയുടെ ഒരു പര്യവേക്ഷകന്‍ എന്ന നിലയിലുള്ള എന്റെ സമയം ഇന്ന് ആരംഭിക്കുന്നു എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ച് ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് അശ്വിന്‍ ഐപിഎല്ലില്‍ നിന്ന് വിരമിക്കുന്നത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരായ ഗബ്ബ ടെസ്റ്റ് സമനിലയിലായതിന് ശേഷമാണ് ആര്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന നാലാമത്തെ കളിക്കാരനാണ് അശ്വിന്‍.