Share this Article
News Malayalam 24x7
ലയണല്‍ മെസിക്ക് സസ്‌പെന്‍ഷന്‍
വെബ് ടീം
posted on 03-05-2023
1 min read
Lionel Messi suspended by PSG for trip to Saudi Arabia

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ലയേണല്‍ മെസിയെ സസ്‌പെന്‍ഡ് ചെയ്ത് പിഎസ്ജി. ക്ലബ്ബിന്റെ അനുവാദമില്ലാതെ കുടുംബത്തോടൊപ്പം സൗദി അറേബ്യ സന്ദര്‍ശിച്ചതിനാണ് സസ്‌പെന്‍ഷന്‍. രണ്ടാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്‍ കാലത്ത് പരിശീലനത്തിനും കളിക്കാനും അനുമതിയില്ല. ഫ്രഞ്ച് മാധ്യമമായ എല്‍ എക്വിപ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞയാഴ്ച ലോറിയന്റിനെതിരെ നടന്ന ഫ്രഞ്ച് ലീഗ് വണ്‍ മത്സരത്തില്‍ പിഎസ്ജിക്കായി കളിച്ചതിന് ശേഷമായിരുന്നു മെസി സൗദി അറേബ്യയിലേക്ക് തിരിച്ചത്




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories