Share this Article
News Malayalam 24x7
ടോസ് ജയിച്ച് സിംബാബ്‍വെ,ഇന്ത്യയ്ക്ക് ബാറ്റിംഗ്, സഞ്ജുവും അക്‌സർ പട്ടേലും ടീമിൽ
വെബ് ടീം
11 hours 20 Minutes Ago
1 min read
T20

20 ലോകകപ്പിലെ നിര്‍ണായക സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് നേടിയ സിംബാബ്‌വെ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.മലയാളി താരം സഞ്ജു സാംസൺ, റിങ്കു സിങ്ങിനു പകരം ഇടം പിടിച്ചു. വാഷിങ്ടൻ സുന്ദറിനു പകരം അക്ഷർ പട്ടേലും ഇലവനിലെത്തി.

സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിനു തോറ്റശേഷം സമ്മർദത്തിലാണു ടീം. അതേസമയം, ഏതു സമ്മർദത്തെയും അതിജീവിക്കാൻ ടീമിനു കഴിയുമെന്ന ആത്മവിശ്വാസം ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ സിതാൻഷു കോട്ടക് പ്രകടിപ്പിച്ചു.

ടോസ് ജയിച്ചിരുന്നെങ്കിലും ആദ്യം ബാറ്റ് ചെയ്യുമായിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് പറഞ്ഞു. സൂപ്പര്‍ 8ലെത്താന്‍ ഇന്ത്യക്ക് ഇന്നത്തെ മത്സരത്തില്‍ വന്‍ മാര്‍ജിനിലുള്ള ജയം അനിവാര്യമാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories