Share this Article
News Malayalam 24x7
പ്രതികയുടെ സെഞ്ചുറി പോരാട്ടം, ഷഫാലിയുടെ തകർപ്പൻ ഫിഫ്‌റ്റി; സിംബാബ്‌വെയ്ക്കെതിരായ ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് 9 വിക്കറ്റ് ജയം
വെബ് ടീം
2 hours 6 Minutes Ago
1 min read
cricket

വഡോദര: സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. വഡോദരയിലെ കൊട്ടാംബി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പ്രതികയുടേയും ഷഫാലിയുടെയും വെടിക്കെട്ട് പ്രകടനത്തിൽ  9 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റു ചെയ്ത സിംബാബ്‌വെ 49.5 ഓവറിൽ 197 റൺസിന് ഓൾഔട്ടായപ്പോൾ മറുപടി ബാറ്റിങ്ങിൽ 27.1 ഓവറിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു.

സെഞ്ചറി നേടിയ ഓപ്പണർ പ്രതിക റാവൽ (96 പന്തിൽ 100*), അർധസെഞ്ചറി നേടിയ ഷഫാലി വർമ (33 പന്തിൽ 64*) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ക്യാപ്റ്റൻ സ്മൃതി മന്ഥന 34 പന്തിൽ 32 റൺസെടുത്ത് പുറത്തായി. ഇതോടെ 3 മത്സര ഏകദിന പരമ്പരയിൽ ഇന്ത്യ 1–0നു മുന്നിലായി. രണ്ടാം മത്സരം 25ന് ഇതേ സ്റ്റേഡിയത്തിൽ നടക്കും.

നേരത്തെ, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെയെ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ശ്രീചരണി, മൂന്നു വിക്കറ്റെടുത്ത ക്രാന്തി ഗൗഡ്, രണ്ടു വിക്കറ്റെടുത്ത ദീപ്തി ശർമ, ഒരു വിക്കറ്റ് വീഴ്ത്തിയ ഷെഫാലി വർമ എന്നിവരാണ് സിംബാബ്‌വെയ നിരയെ വരിഞ്ഞുമുറുക്കിയത്. എങ്കിലും അവസാന ഓവർ വരെ പിടിച്ചുനിൽക്കാൻ അവർക്കു സാധിച്ചു. അർധസെഞ്ചറി നേടിയ ബിലവഡ് ബിസയാണ് (92 പന്തിൽ 62) ആണ് അവരുടെ ടോപ് സ്കോറർ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories