ബെംഗളൂരു: വെസ്റ്റ് ഇന്ഡീസിനെതിരെ നിര്ണായക അവസാന ടി20യില് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഇഷാൻ കിഷന്റെയും നായകൻ ശ്രേയസ് അയ്യരുടെയും സഞ്ജുവിന്റെയും വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിൻബലത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 118റൺസ് എടുത്ത്നിൽക്കെ മഴയെത്തി. നമൻ ധീർ ആറ് പന്തിൽ 24റൺസെടുത്ത് വെടിക്കെട്ടിന് തിരികൊളുത്തി പുറത്താകാതെ നിൽക്കുമ്പോഴാണ് മഴ എത്തിയത്.
ആദ്യ രണ്ട് ഓവറുകളിൽ റൺ മഴയായിരുന്നു ബംഗളുരുവിൽ. രണ്ട് സിക്സും നാല് ഫോറും ഉൾപ്പെടെ പത്ത് പന്തിൽ 30റൺസാണ് ഇഷാൻ കിഷൻ നേടിയത്. പതിനാല് പന്തിൽ 22റൺസ് നേടി നായകൻ ശ്രേയസ് അയ്യർ സ്കോറിങ് വേഗം കൂട്ടി. ഒരറ്റത്ത് ഉറച്ചു നിന്ന സഞ്ജു സാംസൺ കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായി. ഏഴു പന്തിൽ 16റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം.
മത്സരം മഴ മൂലം ഒമ്പത് ഓവറാക്കി ചുരുക്കിയിരുന്നു.