Share this Article
News Malayalam 24x7
ഇന്ത്യൻ വനിതകൾ സിംബാബ്‌വെയെ 114 റൺസിലൊതുക്കി; നന്ദിനി ശർമയ്ക്ക് രണ്ട് വിക്കറ്റ്, മറുപടി ബാറ്റിംഗിൽ മൂന്ന് ഓവറിൽ സ്‌മൃതിയുടേതുൾപ്പെടെ 3 വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ
വെബ് ടീം
6 hours 20 Minutes Ago
1 min read
INDIA WOMEN

റായ്പുർ : ഇന്ത്യ-സിംബാബ്‌വെ വനിതാ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 115 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ മികച്ച ബൗളിങ്ങിനു മുന്നിൽ സിംബാബ്‌വെയ്ക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.44 പന്തിൽ ഏഴ് ഫോറുകളടക്കം 42 റൺസെടുത്ത കെലിസ് എൻഡ്ലോവും 33 പന്തിൽ നാല് ഫോറും രണ്ട് സിക്സുമടക്കം പുറത്താകാതെ 43 റൺസെടുത്ത ഷാർൺ മയേഴ്സുമാണ് സിംബാബ്‌വെയുടെ ടോപ് സ്കോറർമാർ.

മോഡസ്റ്റർ മുപചിക്വ 26 പന്തിൽ 16 റൺസെടുത്തു. ന്യാഷ ഗ്വാൻസുര 11 പന്തിൽ ഒൻപത് റൺസും ബെലവ്ഡ് ബിസ നാല് പന്തിൽ റൺസെടുക്കാതെയും പുറത്തായി. ചിപ്പോ മുഗേരി-തിരിപാനോ ഒരു റൺസുമായി പുറത്താകാതെ നിന്നു. മിഷേൽ മവുങ്കയ്ക്ക് റൺസൊന്നും നേടാനായില്ല.ഇന്ത്യയ്ക്കായി നന്ദിനി ശർമ നാല് ഓവറിൽ 11 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ക്രാന്തി ഗൗഡ് രണ്ട് ഓവറിൽ 16 റൺസ് വഴങ്ങി ഒരു വിക്കറ്റും അരുന്ധതി റെഡ്ഡി മൂന്ന് ഓവറിൽ 30 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടി. ശ്രീ ചരാണി നാല് ഓവറിൽ 14 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിൽ നായിക സ്‌മൃതിയുടേതുൾപ്പെടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ. 6 പന്തിൽ ഒൻപത് റൺസെടുത്ത സ്മൃതിയും 3 പന്തിൽ 4 റൺസെടുത്ത അനുഷ്‌കയും 4 പന്തിൽ 1 റൺസെടുത്ത മുൻ നായിക ഹർമൻ പ്രീത് സിംഗുമാണ് പുറത്തായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories