Share this Article
News Malayalam 24x7
സഞ്ജുവിന്റെ വെടിക്കെട്ട് ഫിഫ്റ്റി, അടിച്ചുത്തകർത്ത് നമൻ ധീറിന്റെ ഫിനിഷിംഗ്; കീവികളെ കീഴടക്കി ഇന്ത്യ
വെബ് ടീം
7 hours 51 Minutes Ago
1 min read
sanju samson

ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ക്രൈസ്റ്റ്ചർച്ചിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 226 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇതോടെ ഇന്ത്യ 1–0ന് മുന്നിലെത്തി.സഞ്ജു സാംസണിന്റെയും നമൻ ധീറിന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്.

സഞ്ജു 33 പന്തിൽ 67 റൺസ് നേടി മികച്ച തുടക്കം നൽകിയപ്പോൾ അവസാന ഓവറുകളിൽ നമൻ ധീർ നടത്തിയ ആക്രമണാത്മക ബാറ്റിംഗ് ഇന്ത്യയെ വിജയത്തിലെത്തിച്ചു.നിർണായക ഘട്ടത്തിൽ നമൻ ധീർ 13 പന്തിൽ 32 റൺസുമായി പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ നടത്തിയ വെടിക്കെട്ട് ബാറ്റിംഗിലൂടെ ഇന്ത്യ 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 230 റൺസിലെത്തി വിജയം ഉറപ്പിച്ചു.

ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 225 റൺസാണ് നേടിയത്. ന്യൂസിലൻഡിനായി ഗ്ലെൻ ഫിലിപ്‌സ് 40 പന്തിൽ പുറത്താകാതെ 82 റൺസും ഫിൻ അലൻ 24 പന്തിൽ 45 റൺസും നേടി. ബെവൺ ജേക്കബ്സ് 16 പന്തിൽ 31 റൺസെടുത്തു.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories