Share this Article
News Malayalam 24x7
ഇഞ്ചുറി ടൈമിൽ മലയാളി താരത്തിന്റെ വിജയഗോൾ; മോഹൻ ബഗാനെ വീഴ്ത്തി നോർത്ത് ഈസ്റ്റ്
വെബ് ടീം
6 hours 6 Minutes Ago
1 min read
isl

ഗുവാഹത്തി: മലയാളി താരത്തിന്റെ  ഇഞ്ചുറി ടൈമിലെ ഗോളിൽ ഐഎസ്എല്ലിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 92-ാം മിനിറ്റിൽ മലയാളി താരം ജിതിൻ. എം.എസ്സാണ് നോർത്ത് ഈസ്റ്റിന്റെ വിജയഗോൾ നേടിയത്.

തുടക്കം മുതൽ ആക്രമിച്ചു കളിച്ച മോഹൻ ബഗാന് കടിഞ്ഞാണിട്ടാണ് നോർത്ത് ഈസ്റ്റിന്റെ വിജയം. മോഹൻ ബഗാൻ 19 ഷോട്ടുകൾ പായിച്ചപ്പോൾ ആറ് ഷോട്ടുകളാണ് നോർത്ത് ഈസ്റ്റിന്റെ ഭാഗത്ത് നിന്നുണ്ടായത്. അതു മാത്രമല്ല, നോർത്ത് ഈസ്റ്റിന് നാല് മഞ്ഞക്കാർഡും ലഭിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories