Share this Article
News Malayalam 24x7
ഇന്ത്യയ്ക്ക് 20–ാം സ്വർണം, ഗുസ്തിയിലും വനിതാ ആർച്ചറി റീകർവിലും ഗോൾഫിലും ഇന്ത്യയ്ക്ക് സ്വർണം, ഐസിസി ചെയർമാൻ ജയ് ഷായിൽനിന്ന് മെഡൽ സ്വീകരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ
വെബ് ടീം
posted on 03-10-2026
1 min read
asian games

നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഇരുപതാം സ്വർണം. ഗുസ്തിയിൽ ആണ് ഇരുപതാം സ്വർണമെഡൽ. 57കിലോഗ്രാം  ഫ്രീസ്റ്റൈലിൽ അമൻ സെഹ്റാവത്തിനാണ് മെഡൽ. ഫൈനലിൽ ഉത്തരകൊറിയയുടെ ലോക ചാംപ്യന്‍ ഹാൻ ചോങ് സോങ്ങിനെ 11–7 എന്ന സ്കോറിനാണ് അമന്‍ സെഹ്റാവത്ത് തോൽപിച്ചത്.

വനിതകളുടെ ആർച്ചറി റീകർവ് വ്യക്തിഗത ഇനത്തിൽ പതിനേഴുകാരി കുങ്കും മൊഹോദാണ് ഇന്നത്തെ ആദ്യ സ്വർണം നേടിയത്. ഫൈനലിൽ ദക്ഷിണ കൊറിയയുടെ ഓ യെജിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് കുങ്കും ചരിത്രനേട്ടം കൈവരിച്ചത്. ഇതോടെ ഏഷ്യൻ ഗെയിംസ് റീകർവ് വ്യക്തിഗത വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി കുങ്കും മാറി. ഈ ഗെയിംസിൽ താരത്തിന്റെ മൂന്നാം മെഡലാണിത്. വെള്ളിയാഴ്ച അങ്കിത ഭഗത്, കീർത്തി ശർമ എന്നിവർക്കൊപ്പം വനിതാ ടീം റിക്കർവ് ഇനത്തിൽ സ്വർണവും, ധീരജ് ബൊമ്മദേവരയ്‌ക്കൊപ്പം മിക്സഡ് ജോഡി ഇനത്തിൽ വെള്ളിയും കുങ്കും നേടിയിരുന്നു.

വനിതാ ഗോൾഫ് വ്യക്തിഗത സ്ട്രോക് പ്ലേയിൽ പ്രണവി ഉർസാണ് സ്വർണം നേടിയത്. ഏഷ്യൻ ഗെയിംസ് ഗോൾഫിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മൈസൂരു സ്വദേശിയായ 23 വയസ്സുകാരി പ്രണവി. ഫൈനൽ റൗണ്ടിൽ ഒരു സ്ട്രോക്കിന്റെ നേരിയ ലീഡ് നിലനിർത്തിയാണ് പ്രണവി ചരിത്രനേട്ടം കുറിച്ചത്. 2002ൽ പുരുഷന്മാരുടെ വ്യക്തിഗത ഇനത്തിൽ ശിവ് കപൂർ സ്വർണ നേടിയതിന് ശേഷം ഏഷ്യൻ ഗെയിംസ് ഗോൾഫിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണ മെഡലാണിത്. പ്രണവിയുടെ ഈ മികച്ച പ്രകടനം ഇന്ത്യക്ക് ടീം ഇനത്തിൽ വെള്ളി മെഡൽ സമ്മാനിക്കുന്നതിനും നിർണായകമായി. ടീം ഇനത്തിൽ പ്രണവി ഉർസ്, അദിതി അശോക്, ദീക്ഷാ ദാഗർ സഖ്യമാണ് വെള്ളി നേടിയത്.

ഐസിസി ചെയർമാൻ ജയ് ഷായിൽനിന്ന് മെഡൽ സ്വീകരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories