അര്‍ജന്റീന ജേഴ്സിയിലുള്ള ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ അവസാന പോരാട്ടത്തില്‍ ബെനിനെതിരെ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ ജയം. ഒരു ഗോളും രണ്ട് അസിസ്റ്റുമായി ലയണല്‍ മെസി. 71 ആം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് മെസി ഗോള്‍ നേടിയത്. അഗസ്റ്റിന്‍ ഗിയെ ഫൗള്‍ ചെയ്തു വീഴ്ത്തിയതിന് പിന്നാലെയാണ് റഫറി അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റികിക്ക് വിധിച്ചത്. 48 ആം മിനിറ്റില്‍ നിക്കോളാസ് ഓട്ടമെന്‍ഡിയാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. കളി തുടങ്ങി പത്താം മിനിറ്റില്‍ മെസിയോടുള്ള ആദര സൂചകമായി കളി നിര്‍ത്തി വച്ചു. വിടവാങ്ങല്‍ മത്സരത്തില്‍ ലോക റാങ്കിങ്ങില്‍ 93-ാം സ്ഥാനത്തുള്ള ബെനിനായിരുന്നു അര്‍ജന്റീനയുടെ എതിരാല്‍കള്‍.ഇതോടെ അര്‍ജന്റീനക്കൊപ്പം രണ്ടു പതിറ്റാണ്ടിലേറെ നീണ്ട മെസിയുടെ ഫുട്ബോള്‍ യാത്രയ്ക്കാണ് അവസാനമായത്. 2005 ലാണ് മെസി ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. അര്‍ജന്റീനയ്ക്കായി 207 മത്സരങ്ങള്‍ കളിച്ച മെസ്സി 125 ഗോളുകള്‍ നേടിയിട്ടുണ്ട്.