Share this Article
News Malayalam 24x7
നാല് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് റീ എന്‍ട്രി; ഭുവനേശ്വര്‍ കുമാര്‍
Bhuvneshwar Kumar

നാല് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് റീ എന്‍ട്രി. ന്യൂസിലാന്‍ഡിനെതിരായ ടി20 ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഭുവനേശ്വര്‍ കുമാര്‍.. എന്തിനായിരുന്നു ഇത്രയും നാളത്തെ ഇടവേള.. ഇന്ത്യകണ്ട സൂപ്പര്‍ പേസര്‍ വീണ്ടുമെത്തുമ്പോള്‍ ഈ 36 കാരനിലെ ലോകകപ്പ് പ്രതീക്ഷകളിലും ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.. 


ഒക്ടോബര്‍ 22 ന് ആരംഭിക്കുന്ന ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായുള്ള 16 അംഗ ഇന്ത്യന്‍ ടീമിലാണ് പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഇടം നേടുന്നത്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ടി20യിലേക്കുള്ള താരത്തിന്റെ റി എന്‍ട്രി.  2022 നവംബറില്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 ലോകകപ്പ് സെമി ഫൈനലിലാണ് ഭുവനേശ്വര്‍ കുമാര്‍ അവസാനമായി ഇന്ത്യക്കായി കളത്തിലിറങ്ങിയത്. അതിനിടെ കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണുകളിലും ഭൂവിയിലെ സൂപ്പര്‍ പേസറിനെ ക്രിക്കറ്റ് പ്രേമികള്‍ തിരിച്ചറിഞ്ഞിരുന്നതാണ്. ഐ പി എല്ലിലെ കഴിഞ്ഞ രണ്ട് സീസണുകളിലും 45 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. 


ബാറ്റര്‍മാരെ പ്പോലും അതിശയിപ്പിക്കുന്ന ബൗളിംഗ് മികവില്‍ ആരാധകരെ ഞെട്ടിച്ചതാരമാണ് ഭുവനേശ്വര്‍ കുമാര്‍. എന്നാല്‍ നാല് വര്‍ഷത്തോളമാണ് ഭുവിക്ക് ടീമിന് പുറത്ത് നില്‍ക്കേണ്ടി വന്നത്. എന്നാല്‍ ഭൂവിക്ക് പകരം വയ്ക്കാനായൊരു മറ്റൊരു പേസറെ ഇന്ത്യന്‍ടീമിന് കണ്ടെത്താന്‍ സാധിക്കാതെ വന്നു എന്നതാണ് വാസ്തവം. അതേസമയം ടീം സെലക്ടർ അജിത് അഗാർക്കറിന്റെ താൽപര്യമില്ലായ്മയും ഭൂവനേശ്വറിന്റെ ക്രിക്കറ്റ് ഭാവിക്ക് തടസമായി നിന്നതായും വിമർശനങ്ങളുണ്ട്.. ഭുവനേശ്വറിടെ ടീമിലുൾപ്പെടുത്താൻ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും അഗാർക്കർ തടസം സൃഷ്ടിച്ചതായും വെളിപ്പെടുത്തലുകൾ പുറത്തുവരുന്നുണ്ട്. 21 ടെസ്റ്റുകളിലും 121 ഏകദിനങ്ങളിലും  കളിച്ചിട്ടുണ്ട്. 87 ട്വന്‍റി 20 മല്‍സരങ്ങളില്‍ നിന്ന് 90 വിക്കറ്റുകളും നേടി. ഈ അനുഭവ സമ്പത്ത് തന്നെയാണ് ഭുവനേശ്വറിന് കരുത്താകുന്നത്. ഇനി 50 ഓവർ ലോകകപ്പിലും താരം എത്തുമെന്ന പ്രതീക്ഷയാണ് ക്രിക്കറ്റ് ആരാധകർക്കുള്ളത്.  എന്തായാലും ഭുവിയുടെ റീ എന്ട്രി ടീമിൽ നിന്നും മാറി നിൽക്കുന്ന മുഹമ്മദ് ഷമിക്കും പ്രചോദനമാകുമെന്നാണ് ക്രിക്കറ്ര് ലോകം ഉറ്റുനോക്കുന്നത്.  22 മുതല്‍ നവംബര്‍ ഒന്ന് വരെ ന്യൂസീലന്‍ഡിലാണ് ടി20 മല്‍സരങ്ങള്‍ നടക്കുക. ഇതിന് പുറമെ ഏകദിന പരമ്പരയും രണ്ട് ടെസ്റ്റ് മല്‍സരങ്ങളും ഇന്ത്യ കളിക്കും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories