Share this Article
News Malayalam 24x7
'എനിക്കുള്ളതെല്ലാം ഞാന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനായി നല്‍കി... ' | Harmanpreet Kaur
Harmanpreet Kaur

ഇന്ത്യന്‍ ക്രിക്കറ്റില്‍ രാജ്യംകണ്ട കൗമാരക്കരുത്ത്.. എകദിനവും ടിട്വന്റിയും കടന്ന് രാജ്യത്തിന് ലോകകപ്പ് കൂടി സമ്മാനിച്ചാണ് ഹര്‍മന്‍പ്രീത് കൗര്‍ എന്ന കൗമാരക്കരുത്ത് കളംവിടുന്നത്. വനിതാ ടീം ക്യാപ്റ്റന്‍ വരെയെത്തിയ കരിയറിനോട് വിടപറയുമ്പോഴും വൈകാരികമായ തന്റെ ക്രിക്കറ്റ് ഓര്‍മകളെ കൂടി പങ്കുവയ്ക്കുകയാണ് താരം.. 


എനിക്കുള്ളതെല്ലാം ഞാന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനായി നല്‍കി.എന്‍റെ രക്തം, വിയര്‍പ്പ്, സമയം, എന്‍റെ തന്നെ വ്യക്തിഗത കളി, ആഗ്രഹങ്ങള്‍ എല്ലാം.എന്‍റെ വളര്‍ച്ചയും കളിയും ശ്രദ്ധിക്കേണ്ട സമയത്ത് പോലും അതെല്ലാം മാറ്റിവച്ച് ഞാന്‍ ടീമിനായി നിന്നു.ടീം ആണ് ആദ്യം, മറ്റെല്ലാം പിന്നീട് മതിയെന്ന എന്‍റെ തീരുമാനമായിരുന്നു അത്..ഹര്‍മന്‍ പ്രീത് കൗര്‍ തന്റെ ഇൻസ്റ്റഗ്രാം ആക്കൌണ്ടിൽ ഇങ്ങനെ കുറിച്ചു...ക്രിക്കറ്റ് മൈതാനങ്ങളിൽ സൌമ്യതയുടെ ആൾരൂപം എന്ന അറിയപ്പെട്ട ഇന്ത്യൻ ടീമിനെ എതിരാളികളെ ആക്രമിച്ച് കളിക്കാൻ  പടിപ്പിച്ചു കൊടുത്ത നായിക.അങ്ങനെ തന്റെ നായിക സ്ഥാനം അഴിച്ച് വെച്ച് ക്രീസിലേക്ക്...എല്ലാ ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍ പദവിയൊഴിയുന്നതായി ഹര്‍മന്‍ സമൂഹമാധ്യമത്തിൽ  പങ്കുവച്ച കുറിപ്പിലാണ് വ്യക്തമാക്കിയത്. ഗുവാഹത്തിയില്‍ ചേര്‍ന്ന ബിസിസിഐ അവലോകന യോഗത്തിന് ശേഷമാണ് ഹര്‍മന്‍റെ പ്രഖ്യാപനം.


എന്നാൽ  ഒട്ടും എളുപ്പമായിരുന്നില്ല ഇന്ത്യൻ ക്രിക്കറ്റിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള ഹർമൻപ്രീതിന്റെ യാത്ര. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വിലകൂടിയ ക്രിക്കറ്റ് കിറ്റുകൾ വാങ്ങാൻ കുടുംബത്തിന് സാധിച്ചിരുന്നില്ല. ഏറ്റവും വിലകുറഞ്ഞ ബാറ്റുകൾ ഉപയോഗിച്ചോ, ചിലപ്പോൾ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ചോ ആണ് ആ കൗമാരക്കാരി കളിച്ചു തുടങ്ങിയത്. പരിശീലനത്തിനായി ദിവസവും കിലോമീറ്ററുകളോളം യാത്രചെയ്തിട്ടുണ്ട് ഹർമൻപ്രീത്. ക്ലബ്ബ് തലത്തിൽ ക്രിക്കറ്റ് കളിച്ചിട്ടുള്ള പിതാവിന്റെ പിന്തുണയുമായാണ് ഹർമൻപ്രീത് മുന്നോട്ടുകുതിച്ചുകൊണ്ടിരിക്കുന്നത്. അക്കാദമിയിൽ പരിശീലനത്തിനുള്ള പണമില്ലാത്തത് പ്രതിസന്ധിയിലാക്കി. എന്നാൽ പരിശീലകൻ കമൽദീഷ് സിങ് സോധി സൗജന്യമായി പരിശീലനം നടത്താൻ അവസരം നൽകി. അങ്ങനെയാണ് ആ കൗമാരക്കാരി പ്രൊഫഷണലായി ക്രിക്കറ്റിനെ സമീപിച്ചുതുടങ്ങുന്നത്


2009 ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. പാകിസ്താനെതിരായ ഏകദിന മത്സരത്തിലായിരുന്നു തുടക്കം. അതേവർഷം ജൂണിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തോടെ ടി20 ക്രിക്കറ്റിലും കളിച്ചുതുടങ്ങി. പിന്നീടങ്ങോട്ട് ഇന്ത്യൻ ടീമിലെ മികച്ച സാന്നിധ്യമായി ആ കൗമാരക്കാരി മാറുന്ന കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.  ഒരു വിദേശ ടി20 ലീഗിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായും ഹർമൻപ്രീത് മാറി. 2012 ല്‍ ഗുവാങ്ചുവിലെ ഏഷ്യാ കപ്പ് ട്വന്‍റി 20 മല്‍സരത്തില്‍ പാക്കിസ്ഥാനെതിരെയാണ് ഹര്‍മന്‍ ആദ്യമായി ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനാകുന്നത്. 2016  ല്‍ ഔദ്യോഗികമായി ട്വന്‍റി 20 ക്യാപ്റ്റനായി ചുമതലയേറ്റു.

ഇന്ത്യയുടെ നായകസ്ഥാനത്തുമെത്തിയതോടെ ഹർമൻപ്രീതിന്റെ ക്രിക്കറ്റ് യാത്ര ഉത്തരവാദിത്തം നിറഞ്ഞതുകൂടിയായി.2022 ല്‍ മിതാലി രാജ് വിരമിച്ചതോടെ ഏകദിന ക്യാപ്റ്റനായി. 2023 ല്‍ എല്ലാ ഫോര്‍മാറ്റിലെയും പദവിയേറ്റു.211 രാജ്യാന്തര മല്‍സരങ്ങളിലാണ് ഹര്‍മന്‍ ഇന്ത്യയെ നയിച്ചത്.51 ഏകദിനങ്ങളില്‍ 30ലും ഇന്ത്യയെ ജയിപ്പിച്ചു.അഞ്ച് ടെസ്റ്റുകളില്‍ ഒന്നിലൊഴികെ നാലിലും ഹര്‍മാന്‍റെ ടീം ജയം കണ്ടു.പെൺകുട്ടിയെ കളിപ്പിച്ചിട്ട് എന്ത് നേടാനെന്ന നാട്ടുകാരുടെ ചോദ്യത്തിനുള്ള ഉത്തരംകൂടിയാണ് ഹർമാൻപ്രീതിന്റെ ജീവിതയാത്ര...ക്യാപ്റ്റന്‍ സ്ഥാനത്തിനറെ സമ്മർദ്ദമില്ലെതെ ഇനി ക്രീസിൽ ബാറ്റുകൊണ്ട് വിസ്മയം തീർക്കാൻ  ഹര്‍മന്‍ പ്രീത് കൗര്‍ ഇന്ത്യൻ ടീംമിൽ തന്നെ തുടരും.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories