Share this Article
News Malayalam 24x7
'എന്റെ ദൗത്യം കഴിഞ്ഞു’; 10 വർഷത്തിന് ശേഷം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ
വെബ് ടീം
12 hours 59 Minutes Ago
1 min read
harmanpreet

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ കാലം ക്യാപ്റ്റനായി സേവനമനുഷ്ഠിച്ച താരങ്ങളിൽ ഒരാളായ ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചു. ഇന്ത്യൻ വനിതാ ടീമിനെ ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് ഹർമൻപ്രീത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

‘എന്റെ ദൗത്യം കഴിഞ്ഞു, ഇനി കളിയോടുള്ള ഇഷ്ടം കൊണ്ട് മാത്രം കളിക്കാൻ പോകുകയാണ്’ എന്നാണ് ഹർമൻപ്രീത് കുറിച്ചത്.ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ടീം സ്വർണം നേടി തിരിച്ചെത്തി ദിവസങ്ങൾക്കുള്ളിലാണ് ഈ പ്രഖ്യാപനം. ഐച്ചി-നഗോയയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം സ്വർണമായിരുന്നു ഇത്. അതിന് രണ്ടാഴ്ച മുൻപ്, ഹർമൻപ്രീതിന്‍റെ നേതൃത്വത്തിൽ ഇന്ത്യ റെക്കോർഡ് എട്ടാം തവണ ഏഷ്യാ കപ്പ് നേടിയിരുന്നു. എന്നാൽ ക്യാപ്റ്റൻ എന്ന നിലയിൽ അവരുടെ ഏറ്റവും വലിയ നേട്ടം കഴിഞ്ഞ നവംബറിൽ സ്വന്തം മണ്ണിൽ നേടിയ ആദ്യ ഏകദിന ലോകകപ്പ് കിരീടമാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories