കൊൽക്കത്ത: ബ്രസീലിനു പിന്നാലെ യുറഗ്വായ്‌ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിലും ഇന്ത്യയ്ക്ക് തോൽവി. ഒന്നിനെതിരേ ആറ് ഗോളുകൾക്കായിരുന്നു തോൽവി. മത്സരത്തിന്റെ ആദ്യ പകുതിയിലുടനീളം വീറുറ്റ പോരാട്ടവുമായി കളംനിറഞ്ഞ ഇന്ത്യ മികച്ച പ്രസ്സിങ് ഗെയിമും പുറത്തെടുത്തിരുന്നു. 1-2 എന്ന നിലയിൽ പിന്നിലായി ആദ്യ പകുതി അവസാനിപ്പിച്ച ഇന്ത്യയ്ക്ക് പക്ഷേ രണ്ടാം പകുതിയിൽമത്സരം കൈവിട്ടു.
മാക്‌സി അരൗഹോ നേടിയ രണ്ട് ഗോളുകളും ഡാർവിൻ ന്യൂനസ്, റോഡ്രിഗോ സലാസാർ, സനാബ്രിയ, അഗ്വിറെ എന്നിവരുടെ പ്രകടനവുമാണ് ഉറുഗ്വേയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. ഇന്ത്യയ്ക്കായി മധ്യനിര താരം അനിരുദ്ധ് ഥാപ്പ ആശ്വാസ ഗോൾ കണ്ടെത്തി.