Share this Article
News Malayalam 24x7
അവസാന പന്തുകൾ സിക്സർ തൂക്കിയ ഷായ് ഹോപിന്റെ സെഞ്ചുറി കരുത്തിൽ വിൻഡീസ്, പരമ്പര നേടാൻ ഇന്ത്യയ്ക്ക് കൂറ്റൻ വിജയലക്ഷ്യം
വെബ് ടീം
6 hours 18 Minutes Ago
1 min read
cricket

ഹൈദരാബാദ്: ടി20 ക്രിക്കറ്റ് പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് ലക്ഷ്യം 248റൺസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസിനായി ക്യാപ്റ്റൻ ഷായ് ഹോപ്പ് തകർപ്പൻ സെഞ്ചുറി നേടി  (50 പന്തിൽ പുറത്താകാതെ 102* റൺസ്). 9 സിക്സറുകളും 4 ഫോറുകളും അടങ്ങുന്നതായിരുന്നു ഹോപ്പിന്റെ ഇന്നിങ്സ്. 26 പന്തിൽ 49 റൺസോടെ ഷെർഫെയ്ൻ റുഥർഫോർഡും മികച്ച പിന്തുണ നൽകി. ഇന്ത്യൻ ബൗളർമാർക്ക് വിൻഡീസ് റണ്ണൊഴുക്ക് തടയാൻ കഴിഞ്ഞില്ല. അവസാന 5 ഓവറിൽ മാത്രം 70 റൺസാണ് ഇന്ത്യ വഴങ്ങിയത്.നാലോവറുകൾ വീതം പന്തെറിഞ്ഞ ഇന്ത്യൻ പേസർമാരായ മയങ്ക് യാദവും അർഷ്ദീപ് സിങ്ങും 52 റൺസ് വീതമാണ് വഴങ്ങിയത്. നാലോവറുകൾ ലഭിച്ച അക്ഷർ പട്ടേൽ 45 റൺസും വിട്ടുകൊടുത്തു. 

വിൻഡീസ് ഓപ്പണർമാരായ ഷായ് ഹോപും ജുവൽ അൻഡ്രുവും ചേർന്ന് 52 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories