റായ്പൂർ: ഇന്ത്യ-സിംബാബ്വെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില് ഇന്ത്യൻ വനിതകൾക്ക് ജയം. 35പന്തിൽ 39റൺസുമായി അരങ്ങേറ്റ മത്സരം ഗംഭീരമാക്കി നിക്കി പ്രസാദ്. അർദ്ധ സെഞ്ചുറിക്ക് ഒരു റൺ അകലെ വീണെങ്കിലും (49) ദീപ്തി ശർമ്മയുടെ ബാറ്റിംഗ് ഇന്ത്യയെ വിജയത്തിനടുത്ത് എത്തിച്ചു. കാര്യമായി റൺസ് നേടാനായില്ലെങ്കിലും(9റൺസ്) ക്യാപ്റ്റനെന്ന നിലയിൽ തന്റെ ആദ്യ പരമ്പരയിൽ ആതിഥേയരെ വിജയത്തിലേക്ക് നയിക്കാൻ സ്മൃതി മന്ദാനയ്ക്ക് കഴിഞ്ഞു.
സിംബാബ്വെ നിരയില് ഷാര്നെ മേയേഴ്സ് 33 പന്തില് 2 സിക്സും 4 ഫോറും സഹിതം 43 റണ്സെടുത്ത് ടോപ് സ്കോററായി. 42 റണ്സെടുത്ത ഓപ്പണര് കെലിസ് എന്ധ്ലോവും തിളങ്ങി. 16 റണ്സെടുത്ത മൊഡെസ്റ്റര് മുപചിക്വാവയാണ് രണ്ടക്കം കടന്ന മറ്റൊരു താരം.
ഇന്ത്യൻ ബോളിങ് നിരയിൽ നന്ദിനി 4 ഓവറില് 11 റണ്സ് മാത്രം വഴങ്ങി 2 വിക്കറ്റുകള് സ്വന്തമാക്കി. ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ശ്രീചരണി എന്നിവര് ഓരോ വിക്കറ്റെടുത്തു. ശ്രീചരണി 4 ഓവറില് 14 റണ്സ് മാത്രമാണ് വിട്ടുകൊടുത്തത്.