Share this Article
ടിക്കറ്റ് വിൽപന ഉടൻ, കേരള ബ്ലാസ്റ്റേഴ്‌സിന്റ ഹോം ഗ്രൗണ്ടായി കൊച്ചി തന്നെ തുടരും
വെബ് ടീം
posted on 23-10-2026
1 min read
football

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ കൊച്ചിയിൽ തന്നെ.ഇതുമായി ബന്ധപ്പെട്ടു ഉടലെടുത്ത പ്രതിസന്ധി ഒഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും ജിസിഡിഎയും (GCDA) തമ്മിൽ ധാരണയായതോടെയാണ് പരിഹാരം. ഇതോടെ ടീമിന്റെ ഹോം ഗ്രൗണ്ടായി കൊച്ചി തന്നെ തുടരുമെന്ന് ഉറപ്പായി. മത്സരങ്ങൾക്കായുള്ള ടിക്കറ്റ് വിൽപന ഉടൻ ആരംഭിക്കും.

കഴിഞ്ഞ വർഷത്തെ വാടകത്തുക നിലനിർത്തി. ഒരു മത്സരത്തിന് 3.5 ലക്ഷം തുടരും.ഇളവ് അനുവദിച്ചു സർക്കാർ ഉത്തരവ് നാളെ ഇറങ്ങും. 8-9 ലക്ഷം രൂപയാണ് ജിസിഡിഎ വാടകായി ആവശ്യപ്പെട്ടിരുന്നത്. പ്രതിസന്ധി ഒഴിഞ്ഞതോടെ ടിക്കറ്റ് വിൽപന ഉടൻ തുടങ്ങും. ബ്ലാസ്റ്റേഴ്‌സ് ഇളവ് തേടി തദ്ദേശ വകുപ്പിനെ സമീപിച്ചിരുന്നു. തുടർന്ന് തദ്ദേശ വകുപ്പ് ജിസിഡിഎ സെക്രട്ടറിയോട് റിപ്പോർട്ട്‌ തേടി. സർക്കാർ ഉത്തരവ് ഉണ്ടെങ്കിൽ ഇളവ് നൽകാമെന്ന് ജിസിഡിഎ മറുപടി നൽകി. മത്സരം നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് തീരുമാനം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories