Share this Article
മൂന്നാം ഏകദിനത്തിൽ സിംബാബ്‌വെയെ തകർത്ത് ഇന്ത്യൻ വനിതകൾ; പരമ്പര തൂത്തുവാരി
വെബ് ടീം
15 hours 21 Minutes Ago
1 min read
cricket

വഡോദര: സിംബാബ്‌വെയുമായുള്ള ഏകദിന വനിതാ ക്രിക്കറ്റ്‌ പരമ്പര ഇന്ത്യ 3–0ന്‌ തൂത്തുവാരി. മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ആദ്യ മത്സരം ഒമ്പത് വിക്കറ്റിനും രണ്ടാം മത്സരം 121 റൺസിനും ഇന്ത്യ ജയിച്ചിരുന്നു.അർധസെഞ്ചുറി നേടിയ പ്രതിക റാവലും (59) ഷഫാലി വർമയും (51) ആണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ 39.5 ഓവറിൽ 131ന് പുറത്താക്കിയ ഇന്ത്യ, 17 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം കുറിച്ചു. സ്കോർ: സിംബാബ്‌വെ 131. ഇന്ത്യ 132/2.അഞ്ചു വിക്കറ്റുമായി തിളങ്ങിയ വൈഷ്‌ണവി ശർമയാണ് സിംബാബ്‌വെയെ തകർത്തത്. ക്രാന്തി ഗ‍ൗഡും സയാലി സത്ഗരെയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. 37 റൺസ് നേടിയ ഒപ്പണർ മോഡസ്റ്റർ മുപാചിക്വയാണ് ടീമിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ജോസഫിൻ എൻകോമോ 35 റൺസ് നേടി.

ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. ഒപ്പണർ യാസ്തിക ഭാട്ടിയ (0) ആദ്യ പന്തിൽ തന്നെ പുറത്തായി. പിന്നാലെയെത്തിയ ഹർലീൻ ഡിയോളും (19) വേ​ഗം പുറത്തായി. എന്നാൽ പിന്നീട് കളത്തിലെത്തിൽ ഒന്നിച്ച പ്രതിക റാവലും ഷഫാലിയും ചേർന്ന് സിംബാബ്‌വെ ബോളർമാരെ കണക്കിന് ശിക്ഷിച്ചു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories