Share this Article
News Malayalam 24x7
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പിന്‍മാറി റഫേല്‍ നദാല്‍
വെബ് ടീം
posted on 19-05-2023
1 min read
Rafael Nadal To Skip French Open For First Time

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പിന്‍മാറി റഫേല്‍ നദാല്‍. ഇടുപ്പിനേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടന്നാണ് പിന്‍മാറ്റം. ജനുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പരിക്കേറ്റ നദാല്‍ പിന്നീട് പിന്നീട് കളിച്ചിട്ടില്ല. 14 തവണ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ നദാലിന് 2005നു ശേഷം ആദ്യമായാണ് ടൂര്‍ണമെന്റ് നഷ്ടമാവുന്നത്. ഒരുപക്ഷേ 2024 പ്രൊഫഷണല്‍ ടെന്നീസിലെ തന്റെ അവസാന വര്‍ഷമായിരിക്കാം എന്നും അത് താനല്ല, ശരീരമെടുക്കുന്ന തീരുമാനമാണെന്നും നദാല്‍ കൂട്ടിച്ചേര്‍ത്തു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories