Share this Article
News Malayalam 24x7
മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി
2nd consecutive defeat for Mumbai Indians

മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 31 റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 278 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് കനത്ത തോല്‍വിയാണ് നേരിടേണ്ടി വന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 277 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറാണ് മുംബൈയ്ക്ക് മുന്നിലേക്ക് വച്ചത്.

ഐപിഎല്‍  ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഹൈദരാബാദ് ഉയര്‍ത്തിയത്.  എന്നാല്‍  മറുപടി ബാറ്റിംഗില്‍ മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുക്കാനാണ് സാധിച്ചത്. ഒാപ്പണറായി എത്തിയ  രോഹിത് ശര്‍മ്മയും ഇഷാന്‍  കിഷനും മികച്ച തുടക്കമായിരുന്നു ടീമിന് നല്‍കിയത്  എന്നാല്‍  ഹൈദരാബാദിന്റെ ബൗളര്‍മാര്‍ക്ക് മുന്നില്‍  പിടിച്ച് നില്‍ക്കാന്‍  മുംബൈയ്ക്ക് കഴിഞ്ഞില്ല.

ആദ്യ കളിയില്‍  ചെന്നൈയോടായിരുന്നു മുംബൈ തോല്‍വി വഴങ്ങിയത്. ഇതിന് പിന്നാലെ രണ്ടാം മത്സരത്തിലും തോല്‍വി രുചിച്ചതോടെ മൂംബൈ ഇന്ത്യന്‍  ആരാധകര്‍  നിരാശയിലാണ്.         

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories