Share this Article
KERALAVISION TELEVISION AWARDS 2025
കേരളാ ക്രിക്കറ്റ് ലീഗ് ടി-20 മത്സരങ്ങള്‍ ആരംഭിച്ചു
Kerala Cricket League

കേരളാ ക്രിക്കറ്റ് ലീഗ് ടി-20 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമായി. ആദ്യ മത്സരത്തിൽ തൃശൂര്‍ ടൈറ്റന്‍സിനെതിരെ ആലപ്പുഴ റിപ്പിള്‍സിന് അഞ്ച് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ‍ടൈറ്റന്‍സ് 161 റണ്‍സാണ് എടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റിപ്പിള്‍സ് 18.3 ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 92 റണ്‍റൺസെടുത്ത ആലപ്പുഴയുടെ കാപ്റ്റൻ മുഹമ്മദ് അസ്ഹറുദീന്‍ ആണ് ടോപ് സ്കോറർ. ബൗളിങ്ങിൽ ആനന്ദ് ജോസഫ് മൂന്നു വിക്കറ്റും ഫാസില്‍ ഫനൂസ് രണ്ട് വിക്കറ്റും നേടി. 57 റണ്‍സ് എടുത്ത അക്ഷയ് മനോഹറാണ് തൃശൂർ ടൈറ്റന്‍സിന്റെ ടോപ് സ്കോറർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories