Share this Article
News Malayalam 24x7
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മൂന്നാം ജയം
Lucknow Supergiants get their third win in IPL by defeating Gujarat Titans.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മൂന്നാം ജയം. ഏകദിന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 33 റണ്‍സിനാണ് ലഖ്‌നൗ പരാജയപ്പെടുത്തിയത്. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന്റെ പോരാട്ടം 130 റണ്‍സില്‍ അവസാനിച്ചു. ലഖ്‌നൗവിനായി യാഷ് താക്കൂര്‍ അഞ്ചും ക്രുണാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റും വീതം നേടി. 31 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories