Share this Article
News Malayalam 24x7
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
Manchester United beat Everton in the English Premier League

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.  ഓള്‍ഡ് ട്രഫോര്‍ഡില്‍  ബ്രൂണോ ഫെര്‍ണാണ്ടസിന്റെയും മാര്‍ക്കസ് റാഷ്ഫോര്‍ഡിന്റെയും ഗോള്‍ മികവിലാണ് യുണൈറ്റഡിന്റെ ജയം. പെനാല്‍ട്ടിയിലാണ് ഇരുഗോളുകളും പിറന്നത്.

രണ്ടാം പകുതിയില്‍ തിരിച്ചടിക്കാന്‍ എവര്‍ട്ടണ്‍ ശ്രമം നടത്തിയെങ്കിലും യുണൈറ്റഡിന്റെ പ്രതിരോധ നിരയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.  അവസാനം കളിച്ച ഏഴ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ യുണൈറ്റഡിന്റെ രണ്ടാം വിജയമാണിത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories