ഐപിഎല്ലില്‍ ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് - റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പോരാട്ടം. ലഖ്‌നൗവിലെ ഏകാന സ്‌റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം. ഗ്രൂപ്പ് ആദ്യ ഘട്ടത്തിലെ അവസാന മത്സരമാണിത്. 13 മത്സരങ്ങളില്‍ 8 വിജയവുമായി ബംഗളൂരു പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. അതേസമയം 6 വിജയവുമായി ലഖ്‌നൗ ഏഴാം സ്ഥാനത്തുമാണ് ഉള്ളത്.