Share this Article
KERALAVISION TELEVISION AWARDS 2025
ലുസെയ്ന്‍ ഡയമണ്ട് ലീഗില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയുടെ വിജയക്കുതിപ്പ്
വെബ് ടീം
posted on 01-07-2023
1 min read
Neeraj Chopra Wins Lausanne Diamond League

ലുസെയ്ന്‍ ഡയമണ്ട് ലീഗില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയുടെ വിജയക്കുതിപ്പ്. ജാവലിന്‍ത്രോയില്‍ 87.66 മീറ്റര്‍ എറിഞ്ഞിട്ട് നീരജ് ചോപ്ര ഒന്നാംസ്ഥാനം സ്വന്തമാക്കി. ജര്‍മനിയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെയും താരങ്ങളെ പിന്നിലാക്കിയാണ് നീരജിന്റെ മുന്നേറ്റം. 87.03 മീറ്റര്‍ ദൂരത്തേക്ക് എറിഞ്ഞ ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ രണ്ടാം സ്ഥാനവും 86.13 മീറ്റര്‍ ദൂരം എറിഞ്ഞ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാല്‍ഡെജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഡയമണ്ട് ലീഗില്‍ നിലവിലെ ചാംപ്യനായ നീരജ് ഈ സീസണിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഒന്നാംസ്ഥാനം നേടുന്നത്

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories