Share this Article
KERALAVISION TELEVISION AWARDS 2025
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫില്‍; ഇന്ന് മുംബൈ ഇന്ത്യന്‍സ്, ലഖ്നൗ സൂപ്പര്‍ ജയിന്റ്സിനെ നേരിടും
വെബ് ടീം
posted on 16-05-2023
1 min read
Gujarat Titans enter playoffs, sun sets on Hyderabad

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ്, ലഖ്നൗ സൂപ്പര്‍ ജയിന്റ്സിനെ നേരിടും. അവസാന നാലില്‍ സ്ഥാനമുറപ്പിക്കാന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്. മിന്നും ഫോമിലുള്ള സൂര്യകുമാര്‍ യാദവിലാണ് ടീമിന്റെ പ്രതീക്ഷ. രോഹിത് ശര്‍മ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നതൊഴിച്ചാല്‍ ടീമിന് കാര്യമായ ആശങ്കകളില്ല. ഹാട്രിക് ജയം തേടിയാണ് മുംബൈ ലഖ്‌നൗവിന്റെ തട്ടകത്തിലിറങ്ങുന്നത്. കൈല്‍ മയേഴ്‌സിന് റണ്‍ കണ്ടെത്താനാവാത്തത് ലഖ്‌നൗവിന് പ്രതിസന്ധിയാണ്. മധ്യനിരയില്‍ തകര്‍പ്പനടിക്കാരുള്ളതിനാല്‍ ഫിനിഷിംഗില്‍ ടീമിന് കാര്യമായ ആശങ്കകളില്ല. ബൗളിംഗില്‍ താളം കണ്ടത്തിയാല്‍ കാര്യങ്ങള്‍ എളുപ്പം. രണ്ട് തവണ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ജയം ലഖ്‌നൗവിനായിരുന്നു. പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ് മൂന്നാംസ്ഥാനത്തും ലഖ്നൗ നാലാംസ്ഥാനത്തുമാണ്. ലഖ്നൗവിന്റെ ഹോം ഗ്രൗണ്ടില്‍ വൈകിട്ട് 7.30-നാണ് മത്സരം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ്, ലഖ്നൗ സൂപ്പര്‍ ജയിന്റ്സിനെ നേരിടും. അവസാന നാലില്‍ സ്ഥാനമുറപ്പിക്കാന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്. മിന്നും ഫോമിലുള്ള സൂര്യകുമാര്‍ യാദവിലാണ് ടീമിന്റെ പ്രതീക്ഷ. രോഹിത് ശര്‍മ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നതൊഴിച്ചാല്‍ ടീമിന് കാര്യമായ ആശങ്കകളില്ല. ഹാട്രിക് ജയം തേടിയാണ് മുംബൈ ലഖ്‌നൗവിന്റെ തട്ടകത്തിലിറങ്ങുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories