Share this Article
News Malayalam 24x7
ഈ മാസം ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ BCCA ഉടന്‍ പ്രഖ്യാപിച്ചേക്കും

BCCA may soon announce the Indian squad for the T20 series starting this month

ശ്രീലങ്കയ്ക്കെതിരേ ഈമാസം ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബി.സി.സി.ഐ. ഉടന്‍ പ്രഖ്യാപിച്ചേക്കും. ഫോര്‍മാറ്റില്‍നിന്ന് രോഹിത് ശര്‍മ വിരമിച്ചതോടെ സ്ഥിരമായ ക്യാപ്റ്റന്‍സിനെ ആര് വഹിക്കുമെന്നതിലും വ്യക്തതയുണ്ടാകും.

രോഹിത്തിന് കീഴില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. അതേസമയം ഹാര്‍ദിക്കിനെ മാറ്റി സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റന്‍സിയിലേക്ക് കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories