ഏഷ്യാകപ്പില്‍ ഇന്ത്യ-പാക് ഫൈനല്‍ പോരാട്ടം. നിര്‍ണായക സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 15 റണ്‍സിന് പരാജയപ്പെടുത്തിയാണ് പാകിസ്ഥാൻ ഫൈനലില്‍ കടന്നത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ136 റൺസ് വിജയലക്ഷ്യം ബംഗ്ലാദേശ് 18 ഓവറിൽ 112 റണ്‍സിന് ഓള്‍ ഔട്ടായി. 25 പന്തില്‍ 20 റണ്‍സെടുത്ത ഷമീം ഹൊസൈന്‍ ആണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. പാകിസ്ഥാനുവേണ്ടി ഷഹീന്‍ അഫ്രീദി 17 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഹാരിസ് റൗഫ് 33 റണ്‍സിന് മൂന്നും സയ്യിം അയൂബ് 16 റണ്‍സിന് രണ്ടു വിക്കറ്റുമെടുത്തു. ഇതോടെ രണ്ട് ആഴ്ചത്തെ ഇടവേളയിൽ മൂന്നാമതൊരു ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിനു വേദിയൊരുങ്ങുകയാണ്. 28ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് ഫൈനല്‍ പോരാട്ടം. ഫൈനലിന് മുൻപുളള അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും.