ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലേ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പിച്ച ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ജയിച്ച് ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കാനാണ് ഇറങ്ങുന്നതെങ്കില്‍ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പിച്ച ഇന്ത്യ ബംഗ്ലാദേശിനെ കൂടി തോല്‍പിച്ച് ഫൈനലുറപ്പിക്കാനാണ് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പിച്ച ടീമില്‍ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ശ്രീലങ്കയെ തോല്‍പിച്ച ടീമിൽ ബംഗ്ലാദേശ് നാലു മാറ്റങ്ങള്‍ വരുത്തി. പരിശീലനത്തിനിടെ പരിക്കേറ്റ ക്യാപ്റ്റൻ ലിറ്റണ്‍ ദാസിന് പകരം ജേക്കര്‍ അലിയാണ് ബംഗ്ലാദേശിനെ ഇന്ന് നയിക്കുന്നത്.
ഇതുവരെ പരസ്പരം ഏറ്റുമുട്ടിയ 17 മത്സരങ്ങളില്‍ പതിനാറിലും ഇന്ത്യക്കായിരുന്നു ജയം. ബംഗ്ലാദേശിന്‍റെ ഏക ജയം 2019ലായിരുന്നു.