Share this Article
News Malayalam 24x7
അവസാന ഹോം മത്സരത്തിൽ മുംബൈയെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്
വെബ് ടീം
posted on 07-03-2025
1 min read
LAST MATCH BLASTERS

കൊച്ചി: ഐ.എസ്.എല്ലിൽ അവസാന ഹോം  മത്സരം ജയിച്ചുകയറി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പട വീഴ്ത്തിയത്.മത്സരത്തിന്‍റെ 52ാം മിനിറ്റിൽ ക്വാമെ പെപ്രയാണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയ ഗോൾ നേടിയത്.

ജയത്തോടെ പഞ്ചാബ് എഫ്.സിയെ മറികടന്ന് ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്തേക്ക് കയറി. അവസാന മിനിറ്റുകളിലെ മുംബൈ ആക്രമണങ്ങളെ പ്രതിരോധിച്ചാണ് സീസണിലെ അവസാന ഹോം മത്സരം ജയിച്ച് കൊച്ചിയിൽനിന്ന്  മടങ്ങുന്നത്. ജയമോ സമനിലയോ പിടിച്ച് പ്ലേ ഓഫിൽ കയറാമെന്നാഗ്രഹിച്ച മുംബൈക്ക് ഇനി പ്ലേ ഓഫിലേക്ക് ഒന്നൂടി ആഞ്ഞു കളിക്കേണ്ടി വരും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories