Share this Article
News Malayalam 24x7
ഇന്ത്യാ - പാക് ലെജെന്‍ഡ്‌സ് മത്സരം ഉപേക്ഷിച്ചു; ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കില്ല
India vs. Pakistan Legends Match Cancelled as Indian Players Pull Out

വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജെന്‍ഡ്‌സിന്റെ രണ്ടാം പതിപ്പില്‍ നടത്താനിരുന്ന ഇന്ത്യാ - പാക് മത്സരം ഉപേക്ഷിച്ചു. ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ വിസമ്മതം അറിയിച്ചതിനെത്തുടര്‍ന്നാണ് മത്സരം റദ്ദാക്കിയതായി സംഘാടകര്‍ അറിയിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സൈനിക സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തിലാണ് താരങ്ങള്‍ മത്സരത്തില്‍ നിന്ന് ഒഴിവായത്. ഹര്‍ഭജന്‍ സിംഗ്, സുരേഷ് റെയ്ന, യൂസുഫ് പത്താന്‍ എന്നിവര്‍ മത്സരത്തില്‍ പങ്കെടുക്കില്ലെന്നറിയിച്ചു. എന്നും ദേശത്തിനൊപ്പമായിരിക്കുമെന്ന കുറിപ്പോടെ ശിഖര്‍ ധവാനും നിലപാട് വ്യക്തമാക്കിയിരുന്നു. വികാരങ്ങളെ വ്രണപ്പെടുത്തിയതിന് വീണ്ടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും, ആരാധകര്‍ക്ക് സന്തോഷകരമായ നിമിഷങ്ങള്‍ നല്‍കുക എന്നത് മാത്രമായിരുന്നു മത്സരം നടത്താനുള്ള തീരുമാനത്തിന് പിന്നിലെന്നും WCL സംഘാടകര്‍ പ്രസ്താവനയില്‍ പറഞ്ഞു .



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories