ഏഷ്യാക്കപ്പില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ ഫൈനല്‍ പോരാട്ടം. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ രാത്രി 8 മണിയോടെയാണ് മത്സരം. പരമ്പരയില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ഇന്ത്യയോടേറ്റ തോല്‍വികളുടെ ക്ഷീണത്തിലാണ് പാക് നിര ഇറങ്ങുന്നത്. ഓപ്പണര്‍ അഭിഷേക് ശര്‍മ ഫോമിലാണെന്നുള്ളത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ബോളിംഗ് നിരയില്‍ ജസ്പ്രീത് ബുംറയുടെ മങ്ങിയ ഫോം തിരിച്ചടിയാകുമോ എന്നതും ഉയരുന്ന ചോദ്യമാണ്. എന്നാല്‍ നിര്‍ണായക മത്സരങ്ങളിലെപ്പോലെ ബുറയ്ക്ക് ഫോമിലേക്കുയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.